Ammayodoppam 2025 (അമ്മയോടൊപ്പം – 14-ാം വർഷം) - Gallery - Sabu K Jacob

Ammayodoppam 2025 (അമ്മയോടൊപ്പം – 14-ാം വർഷം)

മാതൃത്വത്തിൻ്റെ മഹനീയതയിലാണ് സമൂഹം നിലനില്ക്കുന്നത് എം പി ജോസ് കെ. മാണി പിറവം. ' അമ്മമാരെ ആദരിക്കുന്നതിലുടെ ,ഏറ്റവും ശ്രേഷ്ഠമായ കാര്യമാണ് നടത്തുന്നത്. വിധവകളായ ആയിരക്കണക്കി ന് അമ്മമാർക്കൊപ്പമാവുകയെന്നാൽ, സമൂഹത്തിൻ്റെ നിർമ്മിതിയുടെ അടിസ്ഥാനമായ മാതൃത്വ പദവിയെ ബഹുമാനിക്കുക എന്നതാണ് എന്ന് എം.പി ജോസ് കെ. മാണി അമ്മമാരെ ആദരിച്ചും സ്നേഹിച്ചും സമ്മാനങ്ങൾ നൽകിയും കഴിഞ്ഞ 13 വർഷം മുൻപ് അന്നത്തെ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന സാബു കെ ജേക്കബ് തുടങ്ങി വച്ച് പിന്നിട പിറവം നഗരസഭയായി മാറിയ പ്പോൾ നഗര സഭയുടെ പ്രഥമ ചെയർമാനായിരുന്ന പ്പോഴും മുടങ്ങാതെ എല്ലാ വർഷവും ജനവരി 5 ന് നിർദ്ധനരും വിധവകളുമായ അമ്മമാർക്ക് ഭഷ്യ മരുന്ന് കിറ്റ് അവർ ധരിക്കുന് വസ്ത്രം പുതുവത്സര കൈനീട്ടം ഉച്ചഭക്ഷണം അടക്കം നൽകിയാണ് അമ്മയോടൊപ്പം പരിപാടി നടത്തുന്നത് ഇപ്പോൾ 14-ാം വർഷത്തിലേക്ക് കടന്ന അമ്മയോടൊപ്പം ........ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജോസ് കെ. മാണി : അമ്മയുടെ സ്പർശനത്തിൻ്റെയും, സാന്നിദ്ധ്യത്തിൻ്റെയും മാധുര്യമാണ് ഓരോ ദിനവും നമ്മെ പുണ്യമാക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു കഴിഞ്ഞ 13 കൊല്ലങ്ങളിലായ മുൻ മുഖ്യമന്ത്രി അന്തരിച്ച ഉമ്മൻ ചാണ്ടി ചലച്ചിത്രതാരം അന്തരിച്ച കവിയൂർ പൊന്നമ്മ അടക്കം പ്രമുഖരാണ് അമ്മയോടൊപ്പം പരിപാടിയിൽ പങ്കെടുത്തത് പിറവം മുൻസിപ്പാലിറ്റിയിലെ മാത്രമല്ല നിയോജക മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തിലേയും അമ്മ മാരെ കൂടി ഉൾപ്പെടുത്തിയാണ് ഈ വർഷം അമ്മയോടൊപ്പം സംഘടിപ്പിച്ചത് അമേരിക്കയിലെ മലയാളികളുടെ പ്രധാന സംഘടനയായ "ഫോമ " യുടെ നേതൃത്വത്തിലാണ് 14 -ാം വർഷത്തെ അമ്മയോടൊപ്പം സംഘടിപ്പിച്ചത് രാജീവ് ഗാന്ധി കൾച്ചറൽ ഫോറത്തിൻ്റെ സഹകരണത്തോടെ നടന്ന പരിപാടിയിൽ ചടങ്ങിൽ ഫോമ യു എസ് പ്രസിഡൻ്റ് ബേബി മണക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു അമ്മമാർക്കുള്ള കിറ്റുകളുടെ വിതരണം ഉദ്ഘാടനം സാജൻ വർഗീസും മിനി സാജനും ചേർന്ന നിർവഹിച്ചു മുൻ എം.എൽ എ എം.ജെ. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി ഭക്ഷ്യസുരക്ഷാ അംഗം കെ എൻ സുഗതൻ മുൻപഞ്ചായത്ത് പ്രസിഡൻറ് കെ പി സലിം കൈരളി ടിവി ഡയറക്ടർ ജോസ് കാടാമ്പുറം മുൻ നഗരസഭ ചെയർപേഴ്സൺമാരായ അഡ്വ ജൂലി സാബു ഏലിയാമ്മ ഫിലിപ്പ് പാമ്പാക്കുട ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് എബി എൻ ഏലിയാസ് റോട്ടറി ഇൻറർനാഷണൽ ഡോ. എ സി പീറ്റർ നാഗാർജുന ഏരിയ സെയിൽസ് മാനേജർ കെ വി സന്തോഷ് കുമാർ പ്രസ് ക്ലബ് പ്രസിഡണ്ട് എം ടി പൗലോസ് ഫോമ ഭാരവാഹികളായ ജനറൽ സെക്രട്ടറി ബൈജു വർഗീസ് ട്രഷറർ സിജിൽ ജോർജ് പാലക്കലോടി ഫോമ കേരള കൺവെൻഷൻ ചെയർമാൻ പീറ്റർ കുളങ്ങര വൈസ് പ്രസിഡണ്ട് ഷാലു മാത്യു പുന്നൂസ് കൺവെൻഷൻ ചെയർമാൻ സുബിൻ കുമാരൻ തുടങ്ങിയവർ ആശംസകൾ പറഞ്ഞു നഗരസഭാ ചെയർമാനും രാജീവ് ഗാന്ധി കൾച്ചറൽ ഫോറം ചെയർമാരും മുഖ്യ സംഘാടകനുമായ സാബു കെ ജേക്കബ് സ്വാഗതവും ഫോമ ജോയിൻ സെക്രട്ടറി പോൾ ജോസ് കൃതജ്ഞതയും പറഞ്ഞു രാജിന് ഗാന്ധി കൾച്ചറൽ ഫോറം ഭാരവാഹികളായ കുര്യൻ പുളിക്കൽ തമ്പി പുതുവാക്കുന്നേൽ ഏലിയാസ് വെട്ടുകുഴി പത്രോസ് ചാലിക്കര പോൾ കൊമ്പനാൽ ജോമോൻ വർഗ്ഗിസ് സാജു പാറപ്പാലിൽ രവി ശ്രാമഠം ജമ്മർ മാത്യു തുടങ്ങിയവർ നേതൃത്വം നൽകി